കല്ല്യാണം ഉറപ്പിച്ച പെൺകുട്ടി - കല്യാണം ഉറപ്പിച്ച പെൺകുട്ടികൾ നിർബന്ധമായും വായിക്കണം,അല്ലെങ്കിൽ വായിപ്പിക്കണം. #അന്നവളുടെ വിവാഹ സുദിനമായിരുന്നു…!!! രാത്രി ഒമ്പത് മണിക്ക് വീട്ടിൽ നിന്ന് അല്പം ദൂരത്തുള്ള പട്ടണത്തിലെ ഹാളിൽ നടക്കാനിരിക്കുന്ന വിവാഹപാർട്ടിയിൽ പങ്കെടുക്കാൻ അടുത്ത ബന്ധുക്കളും അയൽക്കാരും ഉച്ച തിരിഞ്ഞത് മുതൽ അവളുടെ വീട്ടിൽ എത്തിക്കൊണ്ടിരുന്നു…… മഗരിബു നമസ്കാരാനന്തരം എല്ലാവരും ഹാളിലേക്ക് നീങ്ങാനായിരുന്നു തീരുമാനം…!! അവളുടെ റൂം കൂട്ടുകാരികളും അയൽപക്കത്തെ കൊച്ചു പെണ്കുട്ടികളും നേരത്തെ കയ്യടക്കിയിരുന്നു… കല്യാണ പുടവയുടെ മേന്മയും ആഭരണങ്ങളുടെ ഭംഗിയും അവര് മാറി മാറി ആസ്വദിച്ച് കൊണ്ടിരുന്നു. അസർ നമസ്കാരം കഴിഞ്ഞ ഉടനെ പട്ടണത്തിലെ പ്രശസ്ത ബ്യുട്ടിക്ഷയും രണ്ട് സഹായികളും അവളുടെ റൂമിലെത്തി. തിങ്ങിനിറഞ്ഞ മുറിയിൽ നിന്ന് അവർ സര്വ്വരെയും പുറത്താക്കി വാതിൽസാക്ഷയിട്ടു…..!! അവർ അവളെ അണിയിച്ചൊരുക്കാന് തുടങ്ങി. ശിരോവസ്ത്രത്തിന്നിടയിലൂടെ തിളങ്ങുന്ന അവളുടെ മുഖത്തിന്നു ഒരു മിനുക്കലിന്റെ ആവശ്യം ഇല്ലെങ്കിലും അവർ ക്രീമുകൾ പുരട്ടി അവളെ മൊഞ്ചത്തിയാക്കി… കാൽപാദങ്ങളിലും കൈവെള്ളയിലും മ...