രണ്ട് താലി മീല്‍സ് സൗജന്യമായി നല്‍കുമെന്ന പരസ്യം അവസാനം സംഭവിച്ചത്
മുംബൈ: മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. മുംബൈയില്‍ 74കാരന് ഒരു ലക്ഷം രൂപ നഷ്ടമായി. നൂറ് രൂപയുടെ താലി മീല്‍സ് ഓര്‍ഡര്‍ ചെയ്താല്‍ രണ്ട് താലി മീല്‍സ് സൗജന്യമായി നല്‍കുമെന്ന പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയപ്പോഴാണ് തട്ടിപ്പിന് ഇരയായത്. വയോധികന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫെയ്‌സ്ബുക്കില്‍ കണ്ട വ്യാജ പരസ്യം കണ്ട് താലിമീല്‍സ് ഓര്‍ഡ് ചെയ്ത എന്‍ ഡി നന്ദ് ആണ് തട്ടിപ്പിന് ഇരയായത്. താലി മീല്‍സ് സൗജന്യമായി ലഭിക്കുന്നതിന് മുന്‍കൂറായി പത്തുരൂപ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നല്‍കാന്‍ പരസ്യത്തില്‍ പറയുന്നു. ബാക്കി 90 രൂപ ഡെലിവറി ചെയ്യുന്ന സമയത്ത് നല്‍കിയാല്‍ മതിയെന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശ്വസനീയമായി തോന്നിയ 74കാരന്‍ പത്തുരൂപ നല്‍കി. എന്നാല്‍ നിമിഷങ്ങള്‍ക്കകം 49,760 രൂപ വീതം രണ്ടുതവണ ഈടാക്കിയതായി കാണിച്ച് എസ്‌എംഎസ് ലഭിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ കാര്യം തിരിച്ചറിഞ്ഞത്. പരസ്യം കണ്ട് വിളിച്ചപ്പോള്‍ ദീപക് എന്നയാളാണ് ഫോണ്‍ എടുത്തത്. ഓര്‍ഡര്‍ നല്‍കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. മുന്‍കൂറായി പത്തുരൂപ നല്‍കാന...